കോഴിക്കോട്: മിൽമയെ കൂടുതൽ ഉപഭോക്താക്കളിലേക്കും സംരംഭകരിലേക്കും അടുപ്പിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ. ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് എന്ന പുതിയ ആശയമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലബാര്‍ മേഖലാ യൂണിയനാണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണി പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Also Read:സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവം : ഭർത്താവ് ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തം
ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിലൂടെ മലബാര്‍ മില്‍മയെക്കുറിച്ച് ഉപഭോക്താക്കൾക്ക് അടുത്തറിയാന്‍ സഹായകമാകും. ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ വിഷയങ്ങള്‍ ഇതുവഴി മില്‍മയുടെ ശ്രദ്ധയില്‍പ്പെടുത്താം. വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനും സഹായിക്കും. മില്‍മയുടെ സംസ്ഥാനത്തെ ആദ്യ സംവിധാനമാണിത്.
ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാകും. കോഴിക്കോട് നടന്ന ചടങ്ങില്‍ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.
മിൽമയുമായി ബന്ധപ്പെട്ട എന്തിനും ഏതിനും മലബാറുകാർക്ക് ഇനി ഈ ടോൾ ഫ്രീ നമ്പർ ഉപയോഗപ്പെടുത്താവുന്നതാണ്.
Post Your Comments