Latest NewsNewsIndia

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം: അക്രമികള്‍ തേങ്ങയും ചാണകവും എറിഞ്ഞു

താനെ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. താനെയില്‍ വെച്ച് അക്രമികള്‍ തേങ്ങയും ചാണകവും എറിഞ്ഞു. മഹാരാഷ്ട്ര നവനിര്‍മാണ്‍സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു ഇത്.

Read Also: ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം:150 ലധികം പേര്‍ കൊല്ലപ്പെട്ടു

രാജ് താക്കറെയുടെ വാഹനത്തിന് നേരെ വെറ്റിലയും തക്കാളിയും എറിഞ്ഞ് ആക്രമണം നടത്തിയതിലുള്ള പ്രതികാരമാണ് ഉദ്ധവിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണമെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

സംഭവത്തില്‍ 20 എംഎന്‍എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രാജ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ വെറ്റിലയും തക്കാളിയും എറിഞ്ഞത്.

ഉദ്ധവിനെതിരെ നടന്ന ആക്രമണത്തില്‍ ശിവസേന (യുബിടി) പ്രതിഷേധിച്ചു. ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെക്കണമെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ ആവശ്യപ്പെട്ടു. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ഒരാളുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന് എന്ത് സുരക്ഷയാകും മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button