തിരുവനന്തപുരം: കണ്ണൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് എതിരെ നടപടിയെടുത്തത് യഥാര്‍ത്ഥ നേതാക്കളുടേയും പാര്‍ട്ടിയുടേയും മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതോടെ സ്വര്‍ണക്കടത്ത് കേസ് മുങ്ങിപ്പോകാന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് മുഖം രക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനല്‍ സംഘങ്ങളെ അകറ്റി നിര്‍ത്തണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : കണ്ണൂരിലെ സഖാക്കളുടെ സ്വര്‍ണക്കടത്തും കുഴല്‍പ്പണ കവര്‍ച്ചയും എം.വി.ജയരാജന്റെ അറിവോടെ
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ അര്‍ജുന്‍ ആയങ്കിക്ക് കാര്‍ എടുത്ത് നല്‍കിയ സി.പി.എം അംഗം സജേഷിനെ പാര്‍ട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കല്‍ കമ്മിറ്റിയാണ് സജേഷിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
Post Your Comments