കർണാടക–തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമം വർഷങ്ങളായി നടത്തിവരുന്ന ഉത്സവമാണ് ഗോരെഹബ്ബ ഉൽസവം. പരസ്പരം ചാണകം വാരിയെറിഞ്ഞ് ആണ് ഇവർ ഉത്സവം ആഘോഷിക്കുന്നത്. ഇത്തവണയും ഇതിനു മാറ്റമുണ്ടായില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് വേറിട്ട ഈ ആഘോഷം. സ്‌പെയിനിൽ തക്കാളി വാരിയെറിയുന്ന ഒരു ആഘോഷമുണ്ട്. അതിനു സമാനമാണ് ഈ ആഘോഷവും.
ഗ്രാമത്തിലുള്ള എല്ലാ വീടുകളിൽ നിന്നും ചാണകം ട്രക്കുകളിൽ കയറ്റി ഗുമതാപുര ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തും. ഇവിടെ വെച്ചാണ് ആഘോഷം നടത്തുന്നത്. പുരോഹിതനെത്തി പൂജ നടത്തിയ ശേഷം ചാണകം തുറസായ സ്ഥലത്ത് കൂട്ടിയിടും. ശേഷം എല്ലാവർക്കും വന്ന ചാണകം വാരി പരസ്പരം അറിയാവുന്നതാണ്. യുവാക്കളും ചെറിയ ആൺകുട്ടികളുമാണ് പ്രധാനമായതും ഈ ആഘോഷം ഉത്സവമാക്കുന്നത്. സ്ത്രീകൾ പൊതുവെ പങ്കെടുക്കാറില്ല. രോഗങ്ങൾ മാറാൻ ചാണകം െകാണ്ടുള്ള ഏറ് നല്ലതാണെന്നും ചാണകത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുമാണ് ഇവരുടെ വിശ്വാസം. ഇതിന്റെ ഭാഗമായാണ് ഈ ചാണകം ഏറ്.
Post Your Comments