KeralaNattuvarthaLatest NewsNews

‘കഞ്ചാവിന്റെ പരസ്യത്തിലല്ല അഭിനയിച്ചത്, സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വർണ്ണം’: ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്

കൊച്ചി: നടൻ ജയറാമിന് എതിരെയുള്ള ട്രോളുകൾക്കും സൈബർ ആക്രമണത്തിനുമെതിരെ രൂക്ഷ വിമർശനവുമായി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി രംഗത്ത്. കൊല്ലത്ത് ഭർതൃ ഭവനത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട വിസ്മയയുടെ ദാരുണാന്ത്യത്തിൽ ജയറാം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ‘ഇന്ന് നീ നാളെ എന്റെ മകൾ’ എന്ന തലക്കെട്ടോടെ മരണപ്പെട്ട വിസ്മയയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

അതേസമയം സ്വർണ്ണക്കടയുടെ പരസ്യത്തിൽ മകളോടൊപ്പം അഭിനയിച്ച ജയറാം ദുഃഖം രേഖപ്പെടുത്തിയത് പ്രഹസനമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചിലർ അദ്ദേഹത്തിന് നേരെ ട്രോളുകളും പ്രതിഷേധവുമായി എത്തി. ഈ അവസരത്തിലാണ് മനോരമ ന്യൂസിലൂടെ ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളതെന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വർണ്ണമെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;

‘ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍ ജയറാമിന് അവകാശമില്ലേ? അദ്ദേഹം ഒരു സ്വർണ്ണ പരസ്യത്തിൽ അഭിനയിച്ചു. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലാതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു ഉത്പന്നമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. വിസ്മയുടെയും അര്‍ച്ചനയുടെയും ഉത്തരയുടെയും ജീവ ഹാനിയില്‍ വേദനിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button