സൗതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്റിനെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യൻ സ്‌ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. സൗതാംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും സ്പിന്നർമാർക്കായിരിക്കും പിന്തുണയെന്നും ഗവാസ്കർ വ്യക്തമാക്കി. മത്സരത്തിന്റെ അന്നത്തെ കാലാവസ്ഥ പ്രവചനവും കണക്കിലെടുത്ത് രണ്ട് സ്പിന്നർമാരെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് ഗവാസ്കർ പറഞ്ഞു.
ഇന്ത്യ രണ്ട് സ്പിന്നർമാരുമായി ന്യൂസിലന്റിനെ നേരിടാനിറങ്ങുമ്പോൾ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിൽ ഈ രണ്ട് സ്പിന്നർമാർ മാത്രമാണുള്ളത്. സൗതാംപ്ടണിലെ കാലാവസ്ഥ കുറച്ചു ദിവസമായി ചൂടേറിയതാണെന്നും മത്സരം പുരോഗമിച്ച ശേഷം വരണ്ട പിച്ചിൽ സ്പിന്നർമാർക്കവും കൂടുതൽ ആനുകൂല്യമെന്നും ഇന്ത്യ രണ്ട് സ്പിന്നർമാറുമായി മത്സരത്തിനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗവാസ്കർ സൂചിപ്പിച്ചു.
Read Also:- മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്ന് സുവാരസ്
അശ്വിനും ജഡേജയും കളിക്കുകയാണെങ്കിൽ അത് ബാറ്റിങിനും പിന്തുണയാകുമെന്നും എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ നേരെ മറിച്ചായിരിക്കും സ്ഥിതി. പിച്ചും കാലാവസ്ഥയും നോക്കിയായിരിക്കും അന്നത്തെ തീരുമാനമെന്നും ഗവാസ്കർ പറഞ്ഞു. ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക.
Post Your Comments