KeralaLatest NewsNewsIndia

കേരളത്തിൽ ലൗ ജിഹാദ് ഇല്ല, മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങളെന്ന് മാർ ആലഞ്ചേരി പറഞ്ഞു: ഹകീം അസ്ഹരി

കോഴിക്കോട്: മുസ്‌ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്ന് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതായി എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞുവെന്ന് ഹകീം അസ്ഹരി വ്യക്തമാക്കി. ഇരു മതവിഭാങ്ങളിലെയും പ്രധാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അസ്ഹരിയുടെ പ്രതികരണം.

കൂടിക്കാഴ്ചയെ കുറിച്ച് സിറാജ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്ത്യന്‍ – മുസ്‌ലിം സൗഹാര്‍ദം നിലനിര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് ഇരുമതവിഭാഗത്തിലെയും നേതാക്കൾ ചർച്ച ചെയ്യ്തതായി അസ്ഹരി വ്യക്തമാക്കിയത്. ലവ് ജിഹാദ് കേരളത്തില്‍ ഇല്ലെന്ന് സര്‍ക്കാരും പൊലീസും കോടതിയും വ്യക്തമാക്കിയിട്ടും ഇപ്പോള്‍ അത്തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Also Read:കേരളത്തിൽ മദ്യശാലകളും ബാറുകളും തുറക്കും: നിബന്ധനകൾ ഇങ്ങനെ..

‘ബിഷപ്പ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നു. സ്നേഹനിര്‍ഭരമായ വരവേല്‍പ്പാണ് ഞങ്ങള്‍ക്ക് അവിടെ ലഭിച്ചത്. മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സഹോദരങ്ങളാണെന്നും നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടവര്‍ തന്നെയാണെന്നുമാണ് ബിഷപ്പ് മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടത്,’ അസ്ഹരി പറഞ്ഞു.

ലവ് ജിഹാദ് എന്നൊന്നില്ല. ജിഹാദ് എന്നാല്‍ സ്ത്രീ-പുരുഷ ഇടപാടുകളൊന്നുമല്ല. സ്ത്രീ-പുരുഷ സ്നേഹത്തിന്റെ ഒരറ്റത്ത് മുസ്‌ലിം പേര് കാണുമ്പോള്‍ മാത്രം കോയിന്‍ ചെയ്യുന്ന സംജ്ഞയായി ലവ് ജിഹാദ് കൊണ്ടുവരികയാണ്. മുസ്‌ലിം സമുദായത്തിനായി നടപ്പാക്കുന്ന ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എന്ന പേരിലുള്ള പദ്ധതികളിലെല്ലാം അര്‍ഹമായ വിഹിതം ലഭിക്കണം എന്നുമാണത്. ഇവിടെ മുസ്ലിങ്ങള്‍ക്കായുള്ള പദ്ധതിക്ക് ന്യൂനപക്ഷമെന്ന് പേര് നല്‍കിയിടത്താണ് തെറ്റിയത്. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും’ അസ്ഹരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button