COVID 19NattuvarthaLatest NewsKeralaNews

ലോക്ക്ഡൗൺ നിയന്ത്രണം: ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് നിരുപാധിക പിന്തുണയാണ് നല്‍കി വരുന്നത്

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലോക്ക്ഡൗൺ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും 38 ദിവസമായി സംസ്ഥാനം ലോക്ക്ഡൗണിലാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങളിൽ സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്ക്ഡൗൺ തെരഞ്ഞെടുപ്പിന് മുമ്പായതുകൊണ്ട് ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചതായും ഇപ്പോള്‍ ഇളവുകൾ ഒന്നുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണെന്നും,ലോക്ക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് നിരുപാധിക പിന്തുണയാണ് നല്‍കി വരുന്നതെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button