സിനിമയില്‍ തന്നെ നിലനില്‍ക്കാന്‍ കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി നടന്‍ ഷറഫുദീന്‍. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഷറഫുദീന്‍ പറയുന്നു.
‘അല്‍ഫോന്‍സ് പുത്രന്‍റെ ‘പ്രേമം’ എന്ന സിനിമ ചെയ്തു കഴിഞ്ഞും എനിക്ക് സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം ഇല്ലായിരുന്നു. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ആലുവയിലുള്ള സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞത് നിന്റെ അഭിനയത്തിന് എവിടെയോ ഒരു കുഴപ്പം ഉണ്ടെന്നാണ്. അവര്‍ അത് സത്യസന്ധമായി പറഞ്ഞതാണ്. എന്റെ വളര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. അഭിനയത്തില്‍ ഞാന്‍ മാറ്റി പിടിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ടെന്നു എനിക്ക് അതോടെ ബോധ്യമായി. ഷറഫുദീന്‍ പറഞ്ഞു.
‘ഹാപ്പി വെഡിങ്’ കഴിഞ്ഞതോടെയാണ് എന്നെ നടനെന്ന നിലയില്‍ പലരും അംഗീകരിച്ചത്. സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞത് ഇപ്പോള്‍ നീ പെര്‍ഫെക്റ്റ് ആയി എന്നാണ്. നിന്റെ അഭിനയം മനോഹരമായിരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞ നിമിഷമാണ് തുടര്‍ന്നും സിനിമയില്‍ നില്‍ക്കാന്‍ കഴിയുമെന്ന തോന്നലുണ്ടായത്. പിന്നീട് സിനിമയിലെ സഹപ്രവര്‍ത്തകരും വിളിച്ചു എന്റെ അഭിനയത്തെ പ്രശംസിച്ചു. ഷറഫുദീന്‍ വ്യക്തമാക്കി.
Post Your Comments