തിരുവനന്തപുരം: സൗജന്യ ഇന്റര്‍നെറ്റ് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനം കൂടുതൽ ശ്രദ്ധ പുലർത്തുന്നതിന്റെ സൂചനകളാണിത്.
Also Read:ഗൂഗിളിന് 1950 കോടി രൂപ പിഴ ചുമത്തി ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി
ആദിവാസിമേഖലയ്ക്കാണ് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നല്‍കുന്നത്. ഈ സേവനം എങ്ങനെ ലഭ്യമാക്കും എന്ന് പരിശോധിച്ച് വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈന്‍ കേബിള്‍ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ കെഎസ്‌ഇബിയുടെ സഹായവും ഈ പദ്ധതിയ്ക്ക് വേണ്ടി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണക്ടിവിറ്റി ഇല്ലാത്തിടങ്ങളില്‍ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അട്ടപ്പാടി ആദിവാസി മേഖലകളിൽ നിന്നും മറ്റും തുടർച്ചയായി വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വർഷത്തിൽ ആദിവാസി മേഖലകളിൽ ഉപയോഗിച്ചിരുന്ന ടി വി കളും മറ്റും നശിച്ചു പോയെന്നും, കുട്ടികൾ ദിവസങ്ങളായി പഠനം മുടങ്ങിയിരിക്കുകയാണെന്നും പരാതികൾ ഉയർന്നിരുന്നു.
Post Your Comments