വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.
കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് നിയമോപദേശം തേടിയത്. ചിത്രം മെയ് 5ന് പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
Post Your Comments