ഡല്‍ഹി: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 20 ലക്ഷം പിഴയൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോഴിതാ താരത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് ഉയരുന്നത്.
5ജി ഉപയോഗിക്കാതെ തന്നെ 20 ലക്ഷം രൂപ കൊടുക്കേണ്ടി വന്ന ആദ്യത്തെ വ്യക്തിയായിരിക്കും ജൂഹി ചൗളയെന്നാണ് ട്രോളുകൾ. താരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ട്രോളുകൾ പ്രചരിക്കുന്നത്.
പ്രശസ്തിക്കു വേണ്ടിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹിയുടെ ഹർജി കോടതി തള്ളിയത്. കേസ് ചെലവിലേക്കായി 20 ലക്ഷം രൂപ പിഴയടയ്ക്കാനും നിർദേശിച്ചു. 5ജി സാങ്കേതിക വിദ്യ ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ജൂഹി ചൗള ഹർജി ഫയൽ ചെയ്തത്.
Juhi Chawla becomes the first Indian to pay 20 lakhs for 5g without even using it. ???
— Crish Bhatia ?? (@BhatiaCrish) June 4, 2021
Post Your Comments