എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രം കിറുകൃത്യമെന്നു സോഷ്യൽ മീഡിയ പരിഹാസം. പിണറായി വിജയൻറെ അന്വേഷണ സംഘത്തെ അഭിനന്ദിച്ചുള്ള പോസ്റ്റിന്റെ താഴെയും ട്രോൾ ആണ്. ശ്രീജിത്ത് പണിക്കർ സലിം കുമാറിന്റെ ഫോട്ടോ പങ്കുവെച്ചാണ് ‘രേഖാ ചിത്രം വരച്ച ആൾ ഇപ്പോൾ’ എന്ന് പോസ്റ്റിട്ടത്.
രേഖാ ചിത്രവും യഥാര്‍ത്ഥ ചിത്രവും ചേര്‍ത്ത് വെച്ച് സമൂഹമാദ്ധ്യമങ്ങളില്‍ നിരവധിപേരാണ് സര്‍ക്കാരിനെ പരിഹസിക്കുന്നത്.
‘രേഖാ ചിത്രം വരച്ച ആള്‍ക്കു മുന്‍പില്‍ രാജാ രവി വര്‍മ്മ പോലും മാറി നില്‍കും..’, ‘രേഖാ ചിത്രം വരക്കുമ്പോള്‍ ദേ ദിങ്ങനെ വരക്കണം ‘ , ‘അപാര സാമ്യം.. നമിച്ചിരിക്കുന്നു രേഖാചിത്രം വരച്ച കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് , എലത്തൂര്‍ ട്രെയിനിലെ തീവയ്പ്പ് കേസ് പ്രതി ഷരുഖ് സൈഫി പിടിയില്‍’ , തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വരുന്നത്.
ഇതിനിടെ ദുരിതാശ്വാസ നിധി തട്ടിപ്പിലെ പ്രതിയുടെ രേഖാ ചിത്രം എന്ന പേരിൽ രേഖാ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി പിണറായിയുടെ മുഖവും ചേർത്തിട്ടുണ്ട് ചില ട്രോളന്മാർ.
Post Your Comments