ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ അതേ പേരിൽ സിനിമ ആക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയരുന്ന രാഷ്ട്രീയ വിമർശനത്തിനും ട്രോളുകൾക്കും ആടുജീവിതവും ഭാഗമാകുന്നുണ്ട്.
ആട് ജീവിതത്തിൽ മരുഭൂമിയിലെ പാമ്പുകൾ വരുന്ന സീൻ ഐഫോണിലാണ് ഷൂട്ട് ചെയ്തത് എന്ന് ക്യാമറാമാൻ സുനിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ആ വെളിപ്പെടുത്തലിനെ തുടർന്ന് ധാരാളം ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് .നിഷ്ക്കളങ്കമായ ട്രോളുകൾ അല്ല അവയൊന്നും. ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള യുദ്ധം ആയിട്ടാണ് ഈ ഒരു ട്രോൾ മാറിയത്.
പൃഥ്വിരാജിനെ ആദ്യമായി കാണിച്ച സീൻ എടുത്തത് കെ ഫോണിലാണെന്ന് ഡിവൈഎഫ്ഐക്കാർ പറയുന്നു എന്ന് ബിജെപി അനുഭാവികൾ അവകാശപ്പെടുമ്പോൾ ബക്കറ്റ് പിരിവ് നടത്തിയാണോ ഐഫോൺ വാങ്ങിയത് എന്ന് കോൺഗ്രസ് പക്ഷം ചോദിച്ചു. ആടുജീവിതം മുഴുവൻ കെ ഫോണിൽ ആണ് എടുത്തത് എന്ന് മറുപടി വീണ്ടും കടന്നു വരുന്നു അതിന് മറുപടിയായി മോദിജിയുടെ ഫണ്ടിൽ നിന്ന് കിട്ടിയ കാശ് എടുത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് സി പി എം അനുഭാവികൾ പരിഹസിക്കുന്നുണ്ട്. കൂടാതെ അഭിനയിച്ചു തളർന്നവർക്ക് ചിന്ത ജെറോമിന്റെ പൊതിച്ചോറ് കൊടുത്തുവെന്നുമെല്ലാം പരിഹാസം ഉയരുന്നുണ്ട്.
ട്രോളുകൾ എങ്ങനെയാണ് രാഷ്ട്രീയ സംഘട്ടനങ്ങൾക്കുള്ള വിഭവമായി മാറുന്നത് എന്നുള്ള തെളിവാണ് ഇത്തരം ട്രോളുകൾ. ആട് ജീവിതത്തിൻറെ പ്രമോഷനായി നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കുള്ള വിഭവമായി മാറിയിരിക്കുകയാണ്.
Post Your Comments