തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് മാധവൻ. ഇപ്പോഴിതാ ‘ദ റെയില്‍വേ മെന്‍’ എന്ന പുതിയ സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ തനിക്ക് ഒരു നടിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതായി മാധവൻ തുറന്നു പറയുന്നു. ജൂഹി ചൗള ആണ് ആ നടി. ജൂഹി ചൗളയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ആണ് മാധവന്‍ പറയുന്നത്. ജൂഹിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് തന്റെ അമ്മയോട് സംസാരിച്ചിരുന്നു എന്നും മാധവന്‍ പറയുന്നു.
ജൂഹിയും മാധവനും ഒന്നിച്ച് അഭിനയിക്കുന്ന നെറ്റ്ഫഌക്‌സില്‍ റിലീസിനൊരുങ്ങുന്ന സീരിസ് ആണ് ദ റെയില്‍വേ മെന്‍. താന്‍ ഈ സീരിസില്‍ ജോയിന്‍ ചെയ്യാനുള്ള കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജൂഹി ചൗള സംസാരിച്ചത്. പിന്നാലെയാണ് ‘നിങ്ങള്‍ ഇതില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് എന്റെ ഭാഗ്യം കൊണ്ടാണ്’ എന്ന് പറഞ്ഞ് മാധവന്‍ സംസാരിച്ചത്. ‘എല്ലാവരുടെയും മുന്നില്‍ വച്ച് ഒരു കാര്യം തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖയാമത്ത് സെ ഖയാമത്ത് തക്ക് എന്ന ചിത്രത്തില്‍ നിങ്ങളെ കണ്ടപ്പോഴേ ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു, ‘ജൂഹിയെ വിവാഹം ചെയ്യുക എന്നതാണ് ഇനി എന്റെ ലക്ഷ്യം’ എന്നാണ് മാധവന്‍ പറയുന്നത്.
പുതിയ സീരീസില്‍ തന്റെ ഭാഗം ചിത്രീകരിച്ച ശേഷം ജൂഹിയുടേത് ചിത്രീകരിച്ചതിനാല്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നില്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. 1988ല്‍ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ഖയാമത്ത് സെ ഖയാമത്ത് തക്. എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് ജൂഹി ചൗളയ്ക്കും ലഭിച്ചു. അതേസമയം, ‘ധോക്ക’, ‘റോക്കട്രി’ എന്നിവയാണ് മാധവന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. മാധവന്‍ തിരക്കഥ എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ചിത്രമാണ് റോക്കട്രി.
Post Your Comments