KeralaLatest News

‘നീ ഞങ്ങടെ സഖാവിനെ തോൽപിക്കും അല്ലേടാ’: ശ്രീലങ്കൻ താരം മലിംഗയ്ക്ക് പൊങ്കാലയുമായി മലയാളികൾ, ട്രോൾ

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കലിം​ഗ സർവകലാശാല വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ കലിംഗ യൂണിവേഴ്സിറ്റി തങ്ങളുടെ സ്റ്റുഡൻറ് അല്ല നിഖിൽ എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ശ്രീലങ്കൻ പേസ് ബോളർ ലസിത് മലിംഗയുടെ ഫേസ്ബുക്ക് പേജിൽ ട്രോൾ പൊങ്കാലയുമായി മലയാളി ട്രോളന്മാർ. തങ്ങളുടെ സർവകലാശാലയിൽ ഇങ്ങനെയൊരു വിദ്യാർത്ഥി പഠിച്ചിരുന്നില്ലെന്ന് സർവകലാശാല വെളിപ്പെടുത്തിയതിന് പിന്നാലെയാണ് താരത്തിന് പൊങ്കാലയുമായി മലയാളികൾ എത്തിയത്. ആരോ തമാശയ്ക്ക് തുടങ്ങിയ കമന്റുകൾ നിരവധിപേർ ഏറ്റെടുക്കുകയായിരുന്നു.

തമാശ നിറഞ്ഞ നിരവധി കമൻറുകളാണ് മലിംഗയുടെ പേജിലെ അവസാന പോസ്റ്റിനടിയിൽ വരുന്നത്. ‘ഇത് മലിംഗ മറ്റത് കലിങ്ക’- എന്നാണ് ഒരാൾ കമൻറ് ചെയ്തത്. ‘നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സഖാക്കൾക്ക് വിശ്വാസം അർഷോയെ ആണ്’- എന്നാണ് മറ്റൊരാൾ കമൻറ് ചെയ്തത്. East or west. ആർഷോ is the best- എന്നാണ് മറ്റൊരു കമൻറ്.

ദയവ് ചെയ്തു സഖാവ് നിഖിലിന് ഒറിജിനൽ സർട്ടിഫിക്കറ്റ് കൊടുക്കൂ- ഇതായിരുന്നു മറ്റൊരാൾ കമൻറ് ചെയ്തത്. ‘ഇത് കേരള സിംഹം പി എം ആർഷോയാണ്. അദ്ദേഹത്തോട് കളിക്കരുത് മലിംഗ’- മറ്റൊരു കമൻറ് ഇങ്ങനെയായിരുന്നു.

‘നീ ഞങ്ങടെ സഖാവിനെ തോൽപിക്കും അല്ലേടാ’- ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഞങ്ങളുടെ കേരള സഖാവ് നിഖിൽ തോമസ് മലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കി. ഇത് കേരളത്തിലെ എസ്എഫ്ഐയ്ക്ക് അഭിമാന നിമിഷമാണ്’- ഇങ്ങനെ പോകുന്ന കമൻറുകൾ.

‘പാർട്ടി കമ്മിറ്റിയിൽ നിങ്ങളുടെ വിഷയം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട് ശക്തമായ നടപടി ഉണ്ടാകും ആർഷോയ്‌ക്കൊപ്പം’, ‘തന്നെ ഒരിക്കൽ സഖാക്കളുടെ കയ്യിൽ കിട്ടും.പരസ്യമായി ഞങ്ങളുടെ സഖാക്കളെ തള്ളിപ്പറഞ്ഞ തനിക്ക് മാപ്പില്ല’ – ഇത്തരത്തിലുള്ള കമൻറുകൾ തമാശ രൂപേണ പ്രവഹിക്കുകയാണ് മലിംഗയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ.

എസ്എഫ്ഐ നേതാവ് നിഖിൽ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല രംഗത്തെത്തിയിരുന്നു. നിഖിൽ തോമസ്‍ എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യത്തിൽ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മലിംഗയുടെ പേജിൽ ട്രോൾ വർഷം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button