കൊല്ലം: ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ ഇഎംസിസി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായിരുന്ന പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേരോട്ടമുള്ള അരൂരിലായിരുന്നു പ്രിയങ്ക മത്സരിച്ചിരുന്നത്. ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവർക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമാകുന്നെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments