ലക്‌നൗ: കോവിഡ് രോഗിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റാപ്തി നദിയിലേയ്ക്ക് മൃതദേഹം വലിച്ചെറിയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
Also Read: മമ്മൂട്ടി ഏത് മാളത്തിൽ ? ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിനെതിരെ വിമർശനവുമായി കെ.എം. ഷാജഹാൻ
സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശിയായ പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് ഇവര്‍ പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞത്. മെയ് 25നാണ് പ്രേംനാഥിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെ മെയ് 28നാണ് പ്രേംനാഥ് മരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം പ്രേംനാഥിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നതായി ബല്‍റാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഴയത്ത് സിസായി ഘട്ടിലെ പാലത്തില്‍ നിന്നും രണ്ട് പേര്‍ മൃതദേഹം പുഴയിലേയ്ക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരുന്നത്. ഇവരില്‍ ഒരാള്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. ബല്‍റാംപൂരില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ഇതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയായിരുന്നു.
Post Your Comments