ആലപ്പുഴ: നഗരസഭയുടെ ശതാബ്‌ദി മന്ദിരത്തിന് ചോർച്ചയുണെന്ന ആക്ഷേപം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആലപ്പുഴ നഗരസഭാ ശതാബ്‌ദി മന്ദിരത്തിന്റെ ചിത്രം സഹിതമാണ് പ്രചരണം. പുതിയ മന്ദിരത്തിന്റെ മുകളിലെ നിലയിലും മറ്റൊരുവശത്തും വെള്ളം ചോര്‍ന്നിറങ്ങിയ നിലയിലാണ്. ചിത്രത്തിൽ അത് കാണാവുന്നതുമാണ്.
Also Read:ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവെക്കുന്ന പ്രകടനത്തിന്റെ ക്രെഡിറ്റ് കോഹിലിക്കല്ല: പനേസർ
മുൻ നഗരസഭയുടെ കാലയിളവിലായിരുന്നു മന്ദിരത്തിന്റെ നിര്‍മ്മാണം നടന്നത്. 10.4 കോടി ചെലവിട്ടായിരുന്നു കളക്ടേറ്റിന് സമീപം കെട്ടിടം നിര്‍മ്മിച്ചത്. നിലവില്‍ ഉദ്ഘാടനത്തിന് ശേഷം പണികള്‍ ബാക്കിയുണ്ടായിരുന്നു. അതു കൊണ്ട് കെട്ടിടം തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. നിലവില്‍ വാക്‌സിനേഷന്‍ കേന്ദ്രമായാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിനെതിരെയാണ് ഇപ്പോൾ വിമർശനങ്ങൾ പ്രചരിക്കുന്നത്.
എന്നാൽ പണിതീരാത്ത കെട്ടിടം തിടുക്കത്തില്‍ മുന്‍ഭരണസമിതി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് നഗരസഭ അധ്യക്ഷ സൗമ്യാ രാജ് പറഞ്ഞു.നാലു കോടിയുടെ പണികള്‍ ഇനിയും കെട്ടിടത്തിൽ ബാക്കിയുണ്ടെന്നും.നിലവിലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പണികള്‍ പൂര്‍ത്തിയാക്കാതെ ഓഫീസുകളൊന്നും പ്രവര്‍ത്തനമാരംഭിക്കുകയില്ലെന്നും നഗരസഭ അധ്യക്ഷ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments