രണ്ടായിരത്തി പതിനെട്ടിന് സമാനമായ പ്രളയസാധ്യത കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിൽ മൻസൂണിന്റെ കടന്നു വരവ്. എത്ര ചെറിയ മഴക്കാലവും കേരളത്തിന് ഇപ്പോൾ ഭീതിയുടെ നാളുകളാണ്. ഭൂപ്രകൃതിയിൽ വന്ന മാറ്റമാണ് അതിന് കാരണം. വെള്ളം ഒഴുകിപ്പോകാൻ ഇടങ്ങൾ ഇല്ലാതായതും മേൽമണ്ണും മരങ്ങളും നഷ്ടപ്പെട്ടതും പ്രളയത്തിലേക്ക് കേരളത്തെ അടുപ്പിക്കുന്നു.
Also Read:യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം; സിറ്റിയും ചെൽസിയും നേർക്കുനേർ
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇന്ന് മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ചു ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കു൦ ശക്തമായ കാറ്റിനുമാണ് സാധ്യത. ഇന്ന് മത്സ്യബന്ധനത്തിന് കേരളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല
Post Your Comments