ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, മരണസംഖ്യ വീണ്ടും ഉയർന്നു. മഴക്കെടുതിയിൽ ഇതുവരെ 31 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, 1095 വീടുകൾ ഭാഗികമായും, 99 വീടുകൾ ഗുരുതരമായും, 32 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികളാണ് മരിച്ചത്. ധനോൽതി തഹസിൽ മറോഡ ഗ്രാമത്തിലാണ് സംഭവം. പോലീസും അഡ്മിനിസ്ട്രേഷൻ ടീമുകളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാലവർഷക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെറാഡൂൺ ഉൾപ്പെടെയുള്ള 5 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലിനെയും, മണ്ണിടിച്ചിലിനെയും തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, കേദാർനാഥ് റൂട്ടിൽ ഗൗരികുണ്ഡിന് സമീപം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. സമീപത്തുള്ള നിരവധി കടകളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്.
Also Read: അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ: നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്ന് വി ശിവൻകുട്ടി
Post Your Comments