
ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന് വ്യക്തമാക്കി മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ കമന്റേറ്ററായി താരത്തിന്റെ പ്രകടനവും ആക്ഷനും വളരെയധികം അടുത്തു നിന്ന് വീക്ഷിക്കാറുണ്ടെന്നും ഇന്ത്യയുടെ ഭാവി താരമായി മാറുവാൻ ശേഷിയുള്ളയാളാണ് ശിവം മാവിയെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിന്റെ ഭാഗമായി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് മാവി.
തുടർന്ന് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് വാതിൽ തുറക്കുകയായിരുന്നു. ഐപിഎൽ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. ടീമിൽ സ്ഥിരം സാന്നിദ്ധ്യമായി മാറുവാൻ കഴിയാത്ത താരത്തിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ മത്സരത്തിന്റെ ആദ്യ ഓവറിൽ ആദ്യ ഓവറിൽ തന്നെ ആറ് ഫോറുകൾ പായിച്ചിരുന്നു.
Post Your Comments