Latest NewsKeralaCricketNewsSports

പടിക്കൽ കൊണ്ട് പോയി കാലം ഉടയ്ക്കുമോ ഇന്ത്യ, ലോകകപ്പ് ആര് നേടും? സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഞാൻ മുമ്പേ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമിനെ ഒക്കെ എഴുതി തള്ളിയതാണ്

ലോകകപ്പിലെ മുഴുവൻ കളിയും ജയിച്ചുകൊണ്ട് സെമിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഫൈനലിൽ എത്തിയാലും cup കിട്ടുവാൻ സാധ്യത കുറവ് എന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചത്. അത് വിശകലനം ചെയ്യുന്ന താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു.

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം

ലോകകപ്പിലെ മുഴുവൻ കളിയും ജയിച്ചു ഇന്ത്യ പുഷ്പം പോലെ ഏറ്റവും മുന്നിലെത്തി. മുമ്പ് എൻ്റെ പ്രവചനങ്ങൾ ഭൂരിഭാഗവും ശരിയായി ട്ടോ.. പ്രവചന പ്രകാരം Australia, Newzealand സെമിയിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു..

പക്ഷേ ഇംഗ്ലണ്ട് ടീം ഇത്രയും വലിയ ദുരന്തം ആകും എന്ന് എനിക്ക് calculate ചെയ്യുവാൻ സാധിച്ചില്ല.. മറിച്ച് കിടിലൻ പ്രകടനം നടത്തി സൗത്ത് ആഫ്രിക്ക സെമിയിലും എത്തി.. ഞാൻ മുമ്പേ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമിനെ ഒക്കെ എഴുതി തള്ളിയതാണ്.. എത്രയോ മികച്ച കളിക്കാർ ഉണ്ടായിട്ടും ലക്ഷണമൊത്ത ഒരു നല്ല സ്പിന്നർ, all rounder എന്നിവരുടെ അഭാവം പാക്കിസ്ഥാനെ ബാധിക്കുന്നത്.

read also: ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി

ഇവർക്കിടയിൽ ഏവരുടെയും ഹൃദയം കവർന്ന പ്രകടനം കാഴ്ച വെച്ച് Afghanistan team തല ഉയർത്തി മടങ്ങാം.. കുറച്ചു consistant ആയി കളിക്കുന്ന ഒരു നല്ല batsman, ഒരു നല്ല Fast bowler കൂടി ആ ടീമിൽ ഉണ്ടായാൽ പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല.. നോക്കിക്കോ..

മുമ്പത്തെ എൻ്റെ പ്രവചന പ്രകാരം ഇന്ത്യ semi വരേ എത്തും.. by ചാൻസ്, ഫൈനലിൽ എത്തിയാലും cup കിട്ടുവാൻ സാധ്യത കുറവ് എന്നാണ് പറഞ്ഞിരുന്നത്.. നോക്കാം.. മറ്റൊരു ടീം ആകും cup അടിക്കുക എന്നും ഞാൻ പ്രവിച്ചിച്ച്..

പക്ഷേ നിലവിലെ ഇന്ത്യൻ ടീമിൻ്റെ ഫോം കിടു ആണ്.. തീർത്തും സ്വപ്ന തുല്യം..
ഇതുവരെ cup കിട്ടാത്തവർ cup നെടുന്നതായിരുന്ന് ഒരു രസം.. Newzealand, South Africa ഇത്തവണ cup അടിച്ചാൽ അവരുടെ നിർഭാഗ്യങ്ങൾ അവസാനിച്ചു എന്ന് കരുതാം.. അത് അവരുടെ confidence വർദ്ധിക്കും.. എത്രയോ തവണ ജയിച്ച ആസ്ത്രേലിയ വീണ്ടും cup നേടാതിരിക്കട്ടേ.. എത്രയെങ്കിലും ആഗ്രഹിക്കുന്നു..
ഇന്നത്തെ കളിയിൽ player of the match ശ്രേയസ് അയ്യർ ജി (94 പന്തിൽ 128*), KL രാഹുൽ ജി (64 പന്തിൽ 102) മികവിൽ ഇന്ത്യ ദുർബലരായ Netherland ടീമിനെ 160 റൺസിന് തകർത്തു..
All the best team India..

(വാൽ കഷ്ണം.. ഇതുവരെ കാണിച്ച കളിയുടെ നിലവാരം വെച്ച് നോക്കിയാൽ സെമിയിൽ ഇന്ത്യക്ക് ജയിക്കാം.. പക്ഷേ കുറേ കാലങ്ങൾ ആയി ഇന്ത്യ പഠിച്ചു വെച്ച രീതി പ്രകാരം (പടിക്കൽ കൊണ്ട് പോയി കാലം ഉടക്കുക..)അതായത് ഇന്ത്യ സെമിയിൽ കളി മറന്നാൽ Newzealand ഫൈനലിൽ എത്തും.. ഉള്ളത് പറയാലോ യാതൊരു അവകാശ വാദം ഒന്നും മുഴക്കാതെ ആണ് പാവം Newzealand സെമിയിൽ വരുന്നത്..അത്രക്ക് കഷ്ടപെട്ടാൽ അവർക്ക് ജയിക്കാവുന്നതെ ഉള്ളൂ..)
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ….)

shortlink

Related Articles

Post Your Comments

Related Articles


Back to top button