
മുൻ ജൂനിയർ ദേശീയ ചാമ്പ്യനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വടികൊണ്ട് സാഗറിനെ തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ക്രൂരമായി മർദ്ദനമേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കേസിൽ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് നാലിന് ഡൽഹിയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് സാഗറിന് മർദ്ദനമേറ്റത്.
സാഗറിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സുശീൽ കുമാർ തന്നെയാണ് സുഹൃത്തിനെ കൊണ്ട് എടുപ്പിച്ചതെന്നും ‘ബാക്കിയുള്ളവർക്ക് പാഠമായിരിക്കട്ടെ’ എന്ന് പറഞ്ഞ് വാട്ട്സാപ്പ് വഴി അയച്ച് നൽകാൻ നിർദ്ദേശിച്ചതെന്നും സുഹൃത്ത് പോലീസിൽ മൊഴി നൽകി. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ രാജ്യത്തിനായി വെള്ളി മെഡലും നേടിയ താരമാണ് സുശീൽ കുമാർ.
Post Your Comments