Latest NewsNewsIndiaSports

മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ സുശീൽ കുമാറിനായി വല വിരിച്ച് പോലീസ്

മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാറിനായി വല വിരിച്ച് പോലീസ്. മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതക കേസിലാണ് സുശീൽ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. സഹതാരങ്ങളുടെ മൊഴി സുശീൽ കുമാറിന് എതിരായതോടെ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ പോലീസ് റെയ്ഡ് നടത്തി.

ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. സംഭവത്തിൽ ഉൾപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുശീൽ കുമാറിനും പ്രധാന പങ്കുള്ളതായി തെളിഞ്ഞത്. സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗുഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആർ. സംഘർഷ സ്ഥാനത്ത് നിന്ന് ഒരു തോക്ക് പൊലീസ് കണ്ടെടുത്തു. ഗുസ്തിയിൽ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ താരമാണ് സുശീൽ കുമാർ. വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും സുശീൽ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button