ന്യൂഡൽഹി: ജയിലിനുള്ളിൽ ടിവി അനുവദിച്ച് തരണമെന്ന ആവശ്യവുമായി കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിക്‌സ് ജേതാവ് സുശീൽ കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് സുശീൽ കുമാർ ജയിൽ അധികൃതർക്ക് കത്തെഴുതി. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ച് അറിയാനാണ് ടിവി ആവശ്യപ്പെടുന്നതെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രോട്ടീൻ സപ്ലിമെന്റും വ്യായാമത്തിനുള്ള ബാൻഡും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്ന് നേരത്തെ സുശീൽ കുമാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും പ്രത്യേക ഡയറ്റിന്റെ ഭാഗമായി ഒമേഗ 3 ക്യാപ്‌സ്യൂളുകളും മൾട്ടിവിറ്റാമിൻ ഗുളികകളും നൽകണമെന്നും സുശീൽ പറഞ്ഞിരുന്നു.
രണ്ടു നേരമായി അഞ്ചു റൊട്ടി, പച്ചക്കറി, ചോറ്, പരിപ്പ് എന്നിവയാണ് സാധാരണ തടവുകാർക്കുള്ള ഭക്ഷണം. ഇതിനു പുറമേ പ്രതിമാസം ജയിൽ കാന്റീനിൽ നിന്ന് 6000 രൂപയ്ക്കുള്ള ഭക്ഷണവും വാങ്ങാം. എന്നാൽ തന്റെ ശരീരഘടന നിലനിർത്താൻ ഇവ അപര്യാപ്തമാണെന്നായിരുന്നു സുശീൽ പറഞ്ഞിരുന്നത്. യുവ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്. ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽവെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗർ റാണ കൊല്ലപ്പെടുന്നത്.
Read Also: ഡ്രോൺ ആക്രമണത്തിന് സാധ്യത: കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം
Post Your Comments