ജൂനിയർ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസ് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അനേഷിക്കും. കേസിലെ പ്രതിയായ ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെയും സഹായി അജയിനെയും കഴിഞ്ഞ ദിവസം ഡൽഹിയിലെ മുണ്ട്ക പ്രദേശത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ നോർത്ത്വെസ്റ്റ് ജില്ലാ പോലീസാണ് കേസ് അന്വേഷിക്കുന്നതെന്നും കേസ് ഔദ്യോഗികമായി ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറിയെന്നും ഡൽഹി പോലീസ് അറിയിച്ചു.
മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗർ റാണ കൊല്ലപ്പെട്ടത്. ഒളിവിൽ പോയ സുശീലിനെ കണ്ടെത്തുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അതേസമയം സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സാഗർ റാണയുടെ കുടുംബം രാഗത്തെത്തിയിട്ടുണ്ട്.
Post Your Comments