
സൂററ്റ്: വേര്‍പിരിഞ്ഞ ഭര്‍ത്താവിനോടുള്ള അടങ്ങാത്ത പ്രതികരവുമായി ബിരുദാനന്തര ബിരുദധാരി. സമൂഹമാധ്യമങ്ങളിൽ മുൻ ഭർത്താവിന്റെ പേരിൽ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഭര്‍ത്താവിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 29കാരിയായ യുവതി അറസ്റ്റില്‍. ഗുജറാത്ത് സൂററ്റ് സ്വദേശിനിയാണ് അറസ്റ്റിലായത്. വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിന്‍റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു, ഇതിലൂടെയാണ് ഭര്‍ത്താവിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അകന്നു കഴിയുന്ന ഭര്‍ത്താവിനോടുള്ള പ്രതികാരമായാണ് നടപടിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു വസ്ത്ര വ്യാപാരിയുമായി ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. അതോടെ വേര്‍പിരിഞ്ഞ് കഴിയാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നെലായാണ് സോഷ്യല്‍ മീഡിയ വഴി ഭര്‍ത്താവിനെ അപമാനിക്കാന്‍ യുവതി തീരുമാനിക്കുന്നത്.
Read Also: കോവിഡ് വാക്‌സിൻ മറിച്ചു വിറ്റു; ഡോക്ടർ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു
ഇക്കഴിഞ്ഞ 22 നാണ് ഇവരുടെ ഭര്‍ത്താവായിരുന്ന വ്യവസായി പരാതിയുമായി സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചത്. തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ നിരവധി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പ്രചരിക്കുന്നു എന്ന് കാട്ടിയായിരുന്നു 30 കാരനായ ഇയാളുടെ പരാതി. തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയുടെ പക്കല്‍ മാത്രമാണ് ഉള്ളതെന്ന് ഉറപ്പുണ്ടായിരുന്ന പരാതിക്കാരന്‍, ഭാര്യയെ തന്നെയാണ് സംഭവത്തില്‍ ആദ്യം സംശയിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ അവര്‍ പ്രചരിപ്പിക്കും എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇയാളുടെ സംശയം സത്യമാണെന്ന് തെളിയുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ അപകീര്‍ത്തിപ്പെടുത്തല്‍ അടക്കം നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments