KeralaLatest NewsNews

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിർമ്മിച്ച് പാസ്‌പോര്‍ട്ട് തട്ടിപ്പ് : സഹായം നല്‍കിയ പൊലീസുകാരന്‍ സസ്‌പെന്‍ഷനില്‍

വ്യാജരേഖ ചമച്ചു നല്‍കുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ് ആണെന്ന് കണ്ടെത്തി

തിരുവനന്തപുരം: തുമ്പയില്‍ വ്യാജരേഖ ഉപയോഗിച്ച്‌ പാസ്‌പോര്‍ട്ട് എടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. തുമ്പ സ്റ്റേഷനിലെ പൊലീസുകാരനായ അന്‍സില്‍ അസീസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. അന്‍സില്‍ ഇടപെട്ട പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കും.

read also: കുടുംബവഴക്ക്, ഇടുക്കിയിൽ വീടുകൾക്ക് തീയിട്ടു: രണ്ടു വീടുകളും വീട്ടുപകരണങ്ങളും കത്തിനശിച്ചു

കഴിഞ്ഞ ദിവസമാണ് വ്യാജ രേഖകൾ ചമച്ച് പാസ്പോർട്ട് എടുത്ത നാലുപേര്‍ തുമ്പ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. കൊല്ലം സ്വദേശികളായ സഫറുള്ള ഖാന്‍, ബദറുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, എഡ്വേര്‍ഡ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖ ചമച്ചു നല്‍കുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ് ആണെന്ന് വെളിപ്പെടുത്തിയത്. ഇയാളിൽ നിന്നുമാണ് തുമ്പ സ്റ്റേഷനിലെ അന്‍സില്‍ എന്ന പൊലീസുകാരനും സംഘത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അന്‍സിലിനെ സസ്‌പെന്‍ഡ് ചെയ്തു. അന്‍സില്‍ വെരിഫിക്കേഷന്‍ നടത്തിയ 13 ഓളം ഫയലുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button