മലപ്പുറം : വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ പാറക്കല്‍ ഷംസുദ്ദീന്‍, തെലക്കല്‍ ഷമീര്‍ എന്നിവരാണ് പെരുമ്പടമ്പ് പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും കമ്പ്യൂട്ടറുകളും കളര്‍ പ്രിന്‍ററുകളും പോലീസ് പിടികൂടി.
ഷംസുദ്ദീനും ഷെമീറും ചേര്‍ന്ന് ഷെമീറിന്‍റെ സ്റ്റുഡിയോയില്‍ വെച്ചാണ് വ്യാജ രേഖകള്‍ നിര്‍മിച്ചിരുന്നത്. ആവശ്യക്കാരില്‍ നിന്നും വന്‍ തുക ഈടാക്കിയായിരുന്നു വ്യാജ രേഖകളുടെ നിര്‍മ്മാണം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിച്ച് വരുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് സംഘം വന്‍തോതില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കിയന്നാണ് പൊലീസിന്‍റെ നിഗമനം.
മാല മോഷണ കേസില്‍ പിടികൂടിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും സംഘടിപ്പിച്ച് നൽകുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പെരുമ്പടമ്പ് പോലീസ് പെരുമ്പാവൂരിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
Post Your Comments