Latest NewsKeralaNews

കോവിഡ് വാക്‌സിൻ മറിച്ചു വിറ്റു; ഡോക്ടർ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: കോവിഡ് വാക്‌സിൻ മറിച്ചു വിറ്റ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിൻ മറിച്ചു വിറ്റവരാണ് അറസ്റ്റിലായത്. 500 രൂപയ്ക്കാണ് ഇവർ വാക്‌സിൻ വിറ്റത്.

Read Also: ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ കരുതിയിരിക്കണം ; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ബംഗളൂരു മഞ്ജുനാഥനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ കരാറടിസ്ഥാനത്തിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുൾപ്പെടെ 3 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച വാക്‌സിൻ ഡോക്ടർ പുഷ്പിത ബന്ധുവായ പ്രേമയുടെ വീട്ടിലെത്തിക്കുകയും ഇവിടെ നിന്നും മറിച്ചു വിൽക്കുകയും ചെയ്തെന്ന് പോലീസ് കണ്ടെത്തി. ഏപ്രിൽ 23 മുതലാണ് സംഘം തട്ടിപ്പ് നടത്തി വന്നത്.

വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിവന്നിരുന്ന രണ്ട് ഡോക്ടർമാരടങ്ങുന്ന സംഘത്തെയും പോലീസ് കർണാടകയിൽ പിടികൂടിയിരുന്നു. ചാമരാജ് പേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ ബി ശേഖർ, പ്രജ്വല, ജി കിഷോർ, വൈ മോഹൻ എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് സംഘത്തെ കുടുക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also: ‘ന്യൂനപക്ഷ ക്ഷേമവകുപ്പ് ‘മുഖ്യമന്ത്രി ഏറ്റെടുത്തത് വിവേചനം ഇല്ലാതാക്കുമെന്ന് കത്തോലിക്ക സഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button