KeralaLatest News

മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി: യുവതി അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. തൃശ്ശൂർ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത(24)യെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 19 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. ‘വേ ടു നിക്കാഹ്’ എന്ന ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കിയാണ് നിത തട്ടിപ്പ് നടത്തിയത്.

ആലപ്പുഴക്കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. കേസിലെ ഒന്നാംപ്രതി നിതയുടെ ഭർത്താവ് ഫഹദ് വിദേശത്താണ്. എസ്ഐ അനിൽകുമാർ, എഎസ്ഐ ഷിനി പ്രഭാകർ, സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button