
ആലപ്പുഴ: ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്തയെ പോലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററില്‍ പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
Also Read:ജോക്കിം ലോക്കിന് പകരക്കാരനെ കണ്ടെത്തി ജർമനി
മുൻപേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശന്, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ ബുധനാഴ്ച ഹാജരായേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആര്.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചുവെന്നാണ് അറിയുന്നത്. പോലീസിന് ലഭിച്ച തെളിവുകളെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചിരിക്കുന്നത്
കെ.ജി. കര്‍ത്ത ധർമ്മരാജുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെയും കവര്‍ച്ച നടന്ന ദിവസം ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ കേസിന് ഗുണകരമാകുമോ അതോ മറ്റു വഴികളിലേക കേസ് നീങ്ങുമോ എന്ന് ഈ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ.
Post Your Comments