കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കെ കോവിഡിനൊപ്പം, ഇപ്പോൾ ഫംഗസ് അണുബാധയും ആരോഗ്യ രംഗത്ത് വെല്ലുവിളി ഉയർത്തുകയാണ്. 9000 ത്തിലധികം ബ്ലാക്ക് ഫംഗസ് ബാധകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, കോവിഡ് ബാധിതരല്ലാത്ത ആളുകളിലും അണുബാധ കണ്ടെത്താൻ കഴിയുമെന്നാണ് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
ബ്ലാക്ക് ഫംഗസ് അണുബാധ അല്ലെങ്കിൽ മ്യൂക്കോർമൈക്കോസിസ് എന്നത് മ്യൂക്കോമിസെറ്റീസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ഫംഗസ് മൂലമുണ്ടാകുന്ന അണുബാധയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയുല്ലാവരും, പ്രമേഹരോഗികളും , കോവിഡ് ചികിത്സിക്കുന്നതിനായി അമിതമായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരുമാണ് ബ്ലാക്ക് ഫംഗസിന് ഇരകളാകുന്നത്.
ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമാകുന്ന മ്യൂക്കോമിസെറ്റീസ് പരിസ്ഥിതിയിൽ, ഈർപ്പമുള്ള അവസ്ഥയിൽ കാണപ്പെടുന്നവയാണ്. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളെ മാത്രമേ ഇവ ബാധിക്കുകയുള്ളൂ, ആരോഗ്യമുള്ള വ്യക്തികൾക്ക് ഇവയെക്കൊണ്ട് യാതൊരു ഭീഷണിയുമില്ല. പ്രമേഹ രോഗികളായ ആളുകൾക്ക് ഈ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അനിയന്ത്രിതമായ പ്രമേഹത്തിനൊപ്പം കോവിഡ് പോലെയുള്ള രോഗങ്ങളും ഉണ്ടാകുകയാണെങ്കിൽ ആ വ്യക്തിക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഡെസിലിറ്ററിന് 300 മില്ലിഗ്രാമിൽ കൂടുതലാണെങ്കിൽ പ്രമേഹ രോഗിക്ക് കറുത്ത ഫംഗസ് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. ശരീരം അമിതമായ രക്ത ആസിഡുകൾ ഉൽപാദിപ്പിക്കുന്ന ഗുരുതരമായ പ്രമേഹ പ്രശ്നമാണിത്.
കോവിഡ് ബാധിതരല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറവുള്ള ഒരാൾ ശ്വസിക്കുമ്പോൾ, രോഗകാരികളായ ഫംഗസ് അവരുടെ ശ്വസനവ്യവസ്ഥയിൽ പ്രവേശിക്കുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നു. മിക്ക കോവിഡ് രോഗികൾക്കും സ്റ്റിറോയിഡുകൾ നൽകിയിട്ടുള്ളതിനാൽ ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും രോഗിയിൽ അപൂർവമായ ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കോവിഡ് വൈറസ് ബാധയും ബ്ലാക്ക് ഫംഗസ് അബാധയും ഒരേസമയം സംഭവിക്കുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ കോവിഡ് വൈറസ് പുറത്തുകടന്നതിനുശേഷം മാത്രമേ ബ്ലാക്ക് ഫംഗസ് ഉണ്ടാകൂ.
Post Your Comments