CricketLatest NewsNewsSports

ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നു: സാഹ

താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നുവെന്ന ആരോപണവുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം വൃദ്ധിമാൻ സാഹ രംഗത്ത്. 13-ാം സീസൺ നടത്തിയപ്പോൾ യുഎഇയിൽ ഉണ്ടായിരുന്ന ബയോ ബബിളിനോട് താരതമ്യപ്പെടുത്തിയാണ് സാഹ വ്യക്തമാക്കിയത്.

‘ഐപിഎൽ 13-ാം സീസൺ യുഎയിലാണ് നടത്തിയത്. അതുപോലെ ഇത്തവണ മുടങ്ങിയ ഐപിഎല്ലും യുഎഇയിൽ ആയിരുന്നു നടത്തേണ്ടിരുന്നത്. യുഎഇയിലെ ബയോ ബബിളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലേത് അത്രത്തോളം സുരക്ഷിതമല്ലായിരുന്നു. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. യുഎഇയിൽ ഗ്രൗണ്ട് സ്റ്റാഫിനും പോലും അനുമതിയിലായിരുന്നു. ഇത്തവണ പരിശീലന സ്ഥലങ്ങളിൽ കുട്ടികൾ പോലും എത്തിനോക്കുന്നത് കാണാമായിരുന്നു’. സാഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button