മുംബൈ: ഐപിഎൽ 2022 പുതിയ സീസണിനു മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സ്ഥാനം രാജി വച്ച് സൈമണ്‍ കാറ്റിച്ച്. താരലേലത്തില്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഹൈദരാബാദ് മാനേജ്‍മെന്റ് സ്വീകരിച്ച രീതിയോട് പൂര്‍ണ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ കാറ്റിച്ച് സ്ഥാനൊഴിഞ്ഞതെന്ന് ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഗാ ലേലത്തിനു മുമ്പ് തയ്യാറാക്കിയ പദ്ധതികള്‍ അവഗണിക്കപ്പെട്ടതില്‍ കാറ്റിച്ച് അസന്തുഷ്ടനായിരുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല ടീമിനെ കൈകാര്യം ചെയ്യുന്ന രീതിയോടും അദ്ദേഹത്തിനു വിയോജിപ്പുണ്ടായിരുന്നു. ഇവയെല്ലാം കാരണമാണ് പുതിയ സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ കാറ്റിച്ചിന്റെ അപ്രതീക്ഷിത രാജി.
Read Also:- ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്: രോഹിത് ശർമയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍
കഴിഞ്ഞ ലേലത്തില്‍ ടീം ഡയറക്ടര്‍ ടോം മൂഡി, ബാറ്റിങ് കോച്ച് ബ്രയാന്‍ ലാറ, എന്നിവര്‍ക്കൊപ്പം കാറ്റിച്ചും വെറും കാഴ്ചക്കാരായി കാണപ്പെട്ടിരുന്നു. ടീം സിഇഒയും സണ്‍ നെറ്റ്‌വര്‍ക്ക് മേധാവി കലാനിതി മാരന്റെ മകളുമായ കാവ്യ മാരനായിരുന്നു ലേലത്തില്‍ കളിക്കാര്‍ക്കായി പുതിയ സീസണിൽ നീക്കം നടത്തിയത്.
Post Your Comments