ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിൽ പരിഗണിക്കാത്തതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ വൃദ്ധിമാന്‍ സാഹ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശ്വാസ വഞ്ചന കാണിച്ചുവെന്നും ദ്രാവിഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടു എന്നുമായിരുന്നു സാഹയുടെ വെളിപ്പെടുത്തല്‍.
‘സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല. കാരണം സാഹയോടും അവന്റെ നേട്ടങ്ങളോടും ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളോടും വലിയ ബഹുമാനമാണുള്ളത്. ഞാന്‍ അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി വ്യക്തത വരേണ്ടതായുണ്ടെന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ല’.
Read Also:- ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഈ ആഹാരങ്ങൾ പതിവാക്കാം!
‘ഞാന്‍ താരങ്ങളോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളിക്കാര്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. രോഹിത്തും ഞാനും ഒരു താരത്തിന് പ്ലേയിംഗ് ഇലവനില്‍ ഇടമില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി പറയാറുണ്ട്. കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്’ ദ്രാവിഡ് പറഞ്ഞു.
Post Your Comments