കേന്ദ്ര കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ. വേതനം കുറച്ച ശ്രീലങ്കൻ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഒപ്പുവെക്കാത്തത്. സീനിയർ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമൽ, ആഞ്ചലോ മാത്യൂസ് എന്നിവരാണ് കരാറിൽ ഒപ്പുവെക്കില്ലെന്ന് അറിയിച്ച പ്രധാന താരങ്ങൾ.
40 ശതമാനം കുറവാണ് വേതനത്തിൽ ലങ്കൻ ബോർഡ് വരുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ലങ്കയിലേക്ക് പരിമിത ഓവർ കളിക്കുവാനെത്തുന്ന സാഹചര്യത്തിൽ താരങ്ങളുടെ ഈ പ്രതിഷേധം പരമ്പരയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ബോർഡിന് സഹായമായേക്കാവുന്ന ഒരു പരമ്പരയാണ് ഇന്ത്യയുടെ ലങ്കൻ പരമ്പര. ബിസിസിഐ ഇതിന് സമ്മതിച്ചത് തന്നെ ശ്രീലങ്കൻ ബോർഡിന് സഹായമെന്ന നിലയിലാണ് വാർത്തകളെങ്കിലും താരങ്ങളുടെ ഈ തീരുമാനം പരമ്പരയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Post Your Comments