കാഞ്ഞങ്ങാട്: മത്തി വാങ്ങുന്ന കാര്യം ഇനി അടുത്തകാലത്തൊന്നും ആലോചിക്കുകയെ വേണ്ട. കിലോയ്ക്ക് 400 രൂപയാണ് മത്തിയുടെ ഇന്നലെ വില. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ് ഈ തീവില. ഇന്നലെ മത്തി ഒന്നിന്റെ വില 20 രൂപ വരെയായി. 100 രൂപയ്ക്ക് ഇന്നലെ 5 മത്തിയാണ് വിറ്റത്.
Also Read:രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2,57,299 പേര്‍ക്ക്
കടല്‍ക്ഷോഭവും ലോക്ഡൗണും കാരണം ദിവസങ്ങളായി മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഇതര സംസ്ഥാനത്ത് നിന്നു വരുന്ന മത്തിക്ക് വില കുത്തനെ കൂടുകയായിരുന്നു. മീനിന് വില കൂടിയതോടെ ദുരിതത്തിലായത് മീന്‍ നടന്നു വില്‍ക്കുന്ന തൊഴിലാളികളാണ്. വില കുത്തനെ കൂടിയതിനാല്‍ ആര്‍ക്കും മീന്‍ വേണ്ടാതായി.
മീന്‍ വില കുത്തനെ കൂടിയപ്പോള്‍ കോഴി ഇറച്ചി വില കുത്തനെ കുറഞ്ഞു. ഇന്നലെ കോഴി ഇറച്ചി വില കിലോയ്ക്ക് 95 രൂപയായിരുന്നു. ഇതിലും കുറച്ച് വില നല്‍കിയ വ്യാപാരികളും ഉണ്ട്. 130 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ കുത്തനെ കുറഞ്ഞത്. അതേ സമയം കോഴി തീറ്റയ്ക്ക് വില കുത്തനെ കൂടിയത് കോഴി ഫാം നടത്തുന്നവരെ കാര്യമായി ബാധിച്ചു.
Post Your Comments