ഗാസ സിറ്റി: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.
വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയില്‍ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയും മോസ്‌ക്കുകളില്‍ നിന്ന് ചെറുത്ത് നില്‍പിന്റെ വിജയമെന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്തു.
ലോകം മുഴുവൻ ഇടപെട്ടിരുന്നു പലസ്തീൻ ഇസ്രായേൽ സംഘർഷത്തിൽ. ഇരുകൂട്ടരും സമാധാനം പാലിക്കണമെന്ന് ഇന്ത്യയും അഭിപ്രായപ്പെട്ടിരുന്നു. കാലങ്ങളായി നടക്കുന്ന യുദ്ധത്തിനിടയിൽ ഇതൊരു ചെറിയ ആശ്വാസമാണ്.
Post Your Comments