KeralaNattuvarthaLatest NewsNews

കഴുത്തിൽ മുഴയുമായെത്തിയ 17 കാരി ഗർഭിണിയെന്ന് ആശുപത്രി അധികൃതർ

കൊച്ചി: കഴുത്തില്‍ മുഴയുമായെത്തിയ പതിനേഴുകാരി ഗര്‍ഭിണി. ആശുപത്രി അധികൃതരുടെ പരാതില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കരിമുകള്‍ പുളിയാമ്ബിള്ളിമുഗള്‍ പ്ലാംപറമ്പില്‍ ഡെന്നി ജോര്‍ജാണ് ചോറ്റാനിക്കര പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ ഗര്‍ഭിണിയായി.

Also Read:പീഡിപ്പിച്ചെന്ന പരാതി നല്‍കിയ യുവതിയെ പ്രതിയായ പൊലീസുകാരന്‍ വിവാഹം കഴിച്ചു; സംഭവം പിണറായിയുടെ നമ്പർ 1 കേരളത്തിൽ

മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു മുഴ ഉണ്ടാകുന്നത്. കണയന്നൂരിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതേ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന് അറിയിച്ചു. ശസ്ത്രക്രിയക്കായി മെയ് 10 ന് മുന്‍പ് ആശുപത്രിയില്‍ അഡ്‌മിറ്റാകണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രിയില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

ജനറല്‍ ആശുപത്രി അധികൃതര്‍ വിവരം സെന്‍ട്രല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ കഴിയുന്ന അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞു. സംഭവം നടന്നത് ചോറ്റാനിക്കര സ്റ്റേഷന്‍ പരിധിയായതിനാല്‍ അവിടേക്ക് കേസ് കൈമാറി. ചോറ്റാനിക്കര പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ നാലു വട്ടം ഡെന്നീസ് പീഡിപ്പിച്ചതായി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍ സംഭവമറിഞ്ഞ പ്രതി ഒളിവില്‍ പോയി. പുത്തന്‍ കുരിശ് ഡി.വൈ.എസ്‌പി അജയ്നാഥിന്റെ നേതൃത്വത്തില്‍ ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ ജി.സന്തോഷ്‌കുമാറും സംഘവും കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയും പ്രതിയും മാനസികമായി ഏറെ അടുപ്പത്തിലായിരുന്നു. ഇത് മുതലാക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. അടുത്തിടെയായി പെണ്‍കുട്ടിയുടെ മാതാവുമായി ഇയാള്‍ അത്ര രസത്തിലല്ലായിരുന്നു. ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടാകുകയും ഡെന്നീസ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനൊരുങ്ങുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിയാണ് ഡെന്നീസിനെ വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. പീഡന വിവരം മാതാവോ മൂത്ത സഹോദരിയോ അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ വച്ചാണ് വിവരം അറിയുന്നത്. കുട്ടിയുടെ ഗര്‍ഭം ആശുപത്രിയില്‍ വച്ച്‌ തന്നെ അബോര്‍ഷന്‍ നടത്തി. ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.

മാതാപിതാക്കള്‍ തമ്മില്‍ നാലുവര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതാണ്. പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ മാതാവ് ഡെന്നീസുമായി അടുപ്പത്തിലാവുകയും വീട്ടില്‍ ഒപ്പം താമസിക്കുകയുമായിരുന്നു. ഡെന്നീസും ഭാര്യയെ ഉപേക്ഷിച്ച്‌ എത്തിയതായിരുന്നു. ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. മൂത്ത സഹോദരിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button