ജയ്പൂര്‍: രാജ്യത്ത് കോവിഡ് വ്യാപനം നേരിടുകയാണ്. പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. കോവിഡിനെ തുരത്താൻ രാജസ്ഥാനില്‍ മന്ത്രവാദികള്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അജ്ഞാത രോഗം ബാധിച്ച് ഒരു മാസത്തിനിടെ 28 പേര്‍ രാജസ്ഥാനിലെ ഭില്‍വാരയിലെ ഒരു ഗ്രാമത്തില്‍ മരിച്ചിരുന്നു. പനി വന്നതിനു പിന്നാലെയാണ് മരണം. യുവാക്കളായിരുന്നു മരിച്ചവരിൽ കൂടുതലും. എന്നാൽ ഇത് പൂർവ്വികരുടെ കൊലപാതകത്തിന്റെ പകരം ചോദിക്കാൻ വന്ന വൈറസിന്റെ ശക്തിയാണെന്നു മന്ത്രവാദികൾ. ഇതിനെ തുടർന്ന് കോവിഡിനെ തുരത്താന്‍ വീടുകള്‍ക്ക് മുന്നില്‍ ചെരുപ്പും ഷൂവും തൂക്കിയിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു മന്ത്രവാദി.
read also: അശ്വതിയുടെ മറുപടിയില്‍ പുളകം കൊണ്ട സദാചാരികളെ പരിഹസിച്ച് അച്ചു ഹെലൻ
ചെരുപ്പും ഷൂവും തൂക്കിയിടാത്ത ഒരു വീടും ഈ ഗ്രാമത്തിൽ ഇല്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. പൂര്‍വികര്‍ നടത്തിയ കൊലപാതകത്തിന് പ്രതികാരം തീര്‍ക്കാനാണ് കൊറോണ വൈറസ് ഭൂമിയില്‍ എത്തിയതെന്നാണ് മന്ത്രവാദിയുടെ വാദം. വീടിന്റെ മുന്നില്‍ ചെരുപ്പ് തൂങ്ങി കിടക്കുന്നത് കണ്ടാല്‍ വൈറസ് ഭയന്ന് ഓടുമെന്നും തന്റെ വാക്കുകൾക്ക് ഇതിനെ കളിയാക്കിയവര്‍ മരണത്തിന് കീഴടങ്ങിയെന്നുമാണ് വാദം.
ചിറ്റോര്‍ഗഡിലെ ഒരു ഗ്രാമത്തില്‍ കനത്തമഴയാണ് കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഗ്രാമത്തിലെ പല വീടുകളും മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുകയാണെന്നും റിപ്പോർട്ട്. വീട്ടില്‍ യാഗം നടത്തുന്നുണ്ടെന്നും യാഗത്തില്‍ നിന്ന് പുറത്തുവരുന്ന പുക കൊറോണ വൈറസിനെ തുരത്തുമെന്നും മന്ത്രവാദി അവകാശപ്പെടുന്നു
Post Your Comments