Latest NewsKeralaNews

അശ്വതിയുടെ മറുപടിയില്‍ പുളകം കൊണ്ട സദാചാരികളെ പരിഹസിച്ച് അച്ചു ഹെലൻ

മുലയൂട്ടാന്‍ മാത്രമായി മുലകളെ കണ്ട കേരളത്തിന്റെ ആ വലിയ മനസിനെ ഈയവസരത്തില്‍ ഒന്ന് നമിച്ചേക്കാമെന്നു തോന്നി

സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു വന്ന അശ്ലീല കമന്റിന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. അശ്വതിയെ പിന്തുണച്ചു നിരവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഈ കമന്റ് ആഘോഷമാക്കിയ സദാചാരവാദികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അച്ചു ഹെലന്‍.

മുല സ്ത്രീ ജീവിതത്തില്‍ മാതൃത്വത്തിന്റെ രണ്ടു കൊല്ലം അല്ലാതെ ആരും സ്‌മെരിക്കുക പോലും ഇല്ലെന്നു ഓര്‍ക്കുമ്ബോള്‍ അലമാരിയില്‍ ഞാന്‍ വാങ്ങിവെച്ച പാഡഡ് ബ്രാ ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തുമല്ലോ പകവാനേ ? ഷാള്‍ ഇടാതെ ഞാനിനി എന്റെ മാതൃത്വത്തെ ഒരിക്കലും അപമാനിക്കില്ല. പുരുസ നീ ലൈകിക വേളകളില്‍ അതെപ്പറ്റി ഓര്‍ക്കുക പോലും ചെയ്‌തേക്കരുത് എനി.- അച്ചു ഹെലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also: ഹോ പെണ്ണ്പിള്ളേരോട് ഇത്തരം വൃത്തിക്കേട് പറയാതെ ഇരുന്നൂടെ; ശ്രീലക്ഷ്മി അറയ്ക്കലിന് മറുപടിയുമായി ജസ്‌ല

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

നല്ല മുലകള്‍ എന്ന അശ്ലീല കമന്റ് കണ്ട് രോഷാ ‘കുലര്‍ ‘ ആയ ജനങ്ങളെ കണ്ട് ഞാന്‍ ഞെട്ടിമാമ. ഇത്രയ്ക്ക് നല്ലവരാണോ ഈസര ഇവരൊക്കെ. മുലയൂട്ടാന്‍ മാത്രമായി മുലകളെ കണ്ട കേരളത്തിന്റെ ആ വലിയ മനസിനെ ഈയവസരത്തില്‍ ഒന്ന് നമിച്ചേക്കാമെന്നു തോന്നി. അപ്പൊ ഒരു സംശയം എന്താന്ന് വെച്ചാല്‍ പ്രസവിക്കാത്തവരും മറ്റും ഇത് മുറിച്ചു കളയുമോ എന്തോ?

മുല സ്ത്രീ ജീവിതത്തില്‍ മാതൃത്വത്തിന്റെ രണ്ടു കൊല്ലം അല്ലാതെ ആരും സ്‌മെരിക്കുക പോലും ഇല്ലെന്നു ഓര്‍ക്കുമ്ബോള്‍ അലമാരിയില്‍ ഞാന്‍ വാങ്ങിവെച്ച പാഡഡ് ബ്രാ ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തുമല്ലോ പകവാനേ ? ഷാള്‍ ഇടാതെ ഞാനിനി എന്റെ മാതൃത്വത്തെ ഒരിക്കലും അപമാനിക്കില്ല. പുരുസ നീ ലൈകിക വേളകളില്‍ അതെപ്പറ്റി ഓര്‍ക്കുക പോലും ചെയ്‌തേക്കരുത് എനി.

പിന്നേ പുരുഷനെ ആകര്‍ഷിക്കാന്‍ വേണ്ടി പെണ്മണികള്‍ നല്ലയിനം ബ്രാ ഒന്നും വാങ്ങി പൈസ കളയരുത്. മറക്കരുത് മുലകള്‍ ആ രണ്ടു കൊല്ലത്തേക്ക് മാത്രം ഉള്ളതാണ്. NB : കമന്റ് ഇട്ടവന്‍ വലിയ അപരാധം ആണ് ചെയ്‌തെന്നു വിശ്വസിക്കുന്നവര്‍ക്കും, അവളുടെ മറുപടിയില്‍ പുളകം കൊണ്ട സദാചാരികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button