ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലെസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. ചെൽസിയോട് പരാജയപ്പെട്ട ലെസ്റ്റർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പന്തടക്കത്തോടെയാണ് ചെൽസി കളിച്ചത്. രണ്ട് തവണ ചെൽസി ലെസ്റ്റർ സിറ്റിയുടെ വല കുലുക്കിയെങ്കിലും രണ്ട് തവണയും വെർണറുടെ ഗോൾ വാർ നിഷേധിച്ചു. കൂടാതെ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി റഫറി നിഷേധിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രതിരോധ താരം റൂഡിഗറിന്റെ (47) ഗോളിൽ ചെൽസി ലീഡ് നേടി.
തുടർന്ന് വെർണറിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർജിനോ (66) ഗോളാക്കി ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ ചെൽസി താരം കോവസിച്ചിന്റെ പിഴവിൽ നിന്ന് ലെസ്റ്റർ താരം ഇഹിനാച്ചോ (76) ഒരു മടക്കിയെങ്കിലും തുടർന്ന് സമനില നേടാൻ ലെസ്റ്ററിനായില്ല.
Post Your Comments