Latest NewsKeralaNews

കോവിഡിനെ പിടിച്ചുകെട്ടാൻ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത്

ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും മറ്റ് ഉപകരണങ്ങളുമെത്തിച്ചാണ് വിശ്വഹിന്ദു പരിഷത്ത് സജീവമായിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും മറ്റ് ഉപകരണങ്ങളുമെത്തിച്ചാണ് വിശ്വഹിന്ദു പരിഷത്ത് സജീവമായിരിക്കുന്നത്. കേന്ദ്ര കാര്യാലയം വഴി കേരള ഘടകത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍, പി.പി.ഇ കിറ്റുകള്‍, പള്‍സ് ഓക്സിജന്‍ മീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍ എന്നിവ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.

Read Also: കോവിഡ് വ്യാപനം കുറയുന്നു; കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് രോഗമുക്തി

വി.എച്ച്‌.പി തിരുവനന്തപുരം സംഭാഗ് സംഘടന സെക്രട്ടറി, കെ. ജയകുമാര്‍, വിഭാഗ് ജോയിന്റ് സെക്രട്ടറി റെജി, ജില്ല പ്രസിഡന്റ് ബാബുക്കുട്ടന്‍, ജില്ല സെക്രട്ടറി എസ്.സജി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, ആറ്റിങ്ങല്‍ നെടുമങ്ങാട് തുടങ്ങി പ്രദേശങ്ങളിലെ രോഗികള്‍ക്ക് ഇവയെത്തിക്കും അടുത്തഘട്ടത്തില്‍ നെടുമ്പാശ്ശേരിയില്‍ വരുന്നവ കൊച്ചി തൃശൂര്‍ ജില്ലകളുടെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യുമെന്ന് വി.എച്ച്‌.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്.സഞ്ജയന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button