Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി: വാർത്തയിൽ വിശദീകരണവുമായി സംഘടന

തിരുവനന്തപുരം: ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന വാർത്തയിൽ വിശദീകരണവുമായ സംഘടന. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു.

പൃഥിരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്നും നേതാക്കൾ വ്യക്തമാക്കി. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളതെന്നും എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാടെന്നും ഇരുവരും അറിയിച്ചു.

മതപരിവർത്തനത്തിന്റെ പേരിൽ സംഘർഷം, പ്രദേശവാസികൾ പള്ളി തകർത്തു: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും. അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button