അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ക്ഷേത്രത്തിന്റേയും ചടങ്ങുകളുടേയും പേരില്‍ വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകള്‍ സജീവമായെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. സൈബര്‍ കുറ്റവാളികള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി ക്ഷേത്രത്തിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് വിഎച്ച്പി ആഭ്യന്തര മന്ത്രാലയത്തിലും പോലീസിലും പരാതി നല്‍കി.
Read Also: ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും കുരുക്ക് മുറുകുന്നു: നിയമനടപടിക്കൊരുങ്ങി ന്യൂയോർക്ക് ടൈംസ്
ക്യുആര്‍ കോഡ് സഹിതമാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ ആളുകളിലേക്ക് എത്തുന്നത്. കോഡ് സ്‌കാന്‍ ചെയ്താല്‍ പണം തട്ടിപ്പുകാരിലേക്ക് എത്തുകയും ചെയ്യുന്നു. ക്ഷേത്രനിര്‍മ്മാണത്തിന് പണപ്പിരിവിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ വ്യക്തമാക്കി. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി, ഉത്തര്‍പ്രദേശ് പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായ തോതില്‍ സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് മുന്നറിയിപ്പ് സന്ദേശവുമായി രംഗത്തെത്തിയത്. ഫോണുകളില്‍ വിളിച്ചും പണം ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഫോണ്‍ കോളും, അതിന്റെ നമ്പറും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
Post Your Comments