KeralaLatest NewsNews

കോവിഡ് വ്യാപനം കുറയുന്നു; കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് രോഗമുക്തി

പുതുതായി 99,651 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി 21,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം ആളുകളാണ് രോഗമുക്തി നേടിയത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് ഉണ്ടാകുന്നത് ആശ്വാസമാകുകയാണ്.

Also Read: ജുനൈദിന്‍റെ കുടുംബത്തിന് സർക്കാർ വക 10 ലക്ഷം; സൗമ്യയുടെ മൃതദേഹം കാണാൻ പോലും സർക്കാർ പ്രതിനിധികൾ എത്തിയില്ല

പുതുതായി 99,651 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഒറ്റ ദിവസം കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഒരു ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 3,62,315 പേരാണ് ചികിത്സയിലുള്ളത്. 18,00,179 ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button