ഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനവും ലവ് ജിവാദും വര്‍ദ്ധിച്ച് വരുന്നതായി വിശ്വഹിന്ദു പരിഷത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ജിഹാദിന്റെ ക്രൂരമുഖമാണ് ലൗ ജിഹാദ് എന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേയ്ക്ക് വശീകരിക്കുന്ന ലൗ ജിഹാദിനെതിരെ വലിയ തരത്തില്‍ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ നടത്താനാണ് സംഘടനയുടെ തീരുമാനം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യ വ്യാപകമായി ശൗര്യ റാലികള്‍ക്കും നേതൃത്വം നല്‍കുമെന്ന് വിഎച്ച്പി വ്യക്തമാക്കി.
Read Also: എക്സൈസ് സംഘത്തെ അക്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട സൈനികൻ പഞ്ചാബിൽ വെടിയേറ്റ് മരിച്ചനിലയിൽ: ദുരുഹത
ഡിസംബര്‍ 1 മുതല്‍ 10 വരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്ത് എല്ലാ ഇടങ്ങളിലും വിഎച്ച്പിയുടെ യുവജന വിഭാഗമായ ബജ്റംഗ്ദള്‍ ‘ശൗര്യ യാത്ര’ നടത്തും. യുവാക്കളില്‍ ശൗര്യബോധം വളര്‍ത്തിയെടുക്കാനും സഹോദരിമാരെയും പെണ്‍മക്കളെയും ലൗ ജിഹാദിന്റെ ഇരകളാക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കാനുമാണ് ബജ്‌റംഗ്ദള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ശൗര്യ യാത്ര നടത്തുന്നത്. ലൗ ജിഹാദിനെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ ദുര്‍ഗ്ഗ വാഹിനി ധര്‍മ്മ രക്ഷാ അഭിയാന്‍ സംഘടിപ്പിക്കും.
‘മതപരിവര്‍ത്തനം രാജ്യവ്യാപകമായി വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ലൗ ജിഹാദ് മതപരിവര്‍ത്തനത്തിന്റെ ഏറ്റവും ഹീനവും ക്രൂരവും മനുഷ്യത്വരഹിതവുമായ രൂപമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിഹാര്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, കേരളം, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 400-ലധികം കേസുകളുടെ പട്ടികയും സുരേന്ദ്ര ജെയിന്‍ പുറത്തുവിട്ടു. ഈ കേസുകളെല്ലാം ലവ് ജിഹാദുമായി ബന്ധപ്പെട്ടതാണ്. ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലവ് ജിഹാദും നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളും തടയുന്നതിന് കര്‍ശനമായ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.
Post Your Comments