Latest NewsNewsIndia

സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു: വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്

ഡൽഹി: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു എന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയ പരാജയം നേരിട്ടതിനു പിന്നാലെയാണ് വിഎച്ച്പിയുടെ പ്രസ്താവന.

‘സനാതനത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിക്കാൻ നിർബന്ധിതരായി.. വോട്ടിന് വേണ്ടി പ്രീണനത്തിൽ കുടുങ്ങിപ്പോയ ഇവർ സനാതന ധർമ്മത്തിന്റെ ശക്തി മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’ വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആ പരിപാടി ഇനി വേണ്ട! ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരമുറപ്പിച്ചു. രാജസ്ഥാനിൽ ബിജെപി 115 സീറ്റുകൾ നേടിയപ്പോൾ കോൺ​ഗ്രസിന് 69 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മധ്യപ്രദേശിൽ 165 സീറ്റുകളിൽ ബിജെപി മുന്നിലെത്തി. 65 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. ഛത്തീസ്ഗഢിൽ 54 സീറ്റോടെ ബിജെപി അധികാരം പിടിച്ചപ്പോൾ 35 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. തെലങ്കാനയിൽ 64 സീറ്റോടെ അധികാരത്തിലെത്തിയ കോൺഗ്രസ് ഭരണകക്ഷിയായ ബിആർഎസിനെ ഏറെ പിന്നിലാക്കി. 39 സീറ്റുകളാണ് ബിആർഎസ് നേടിയത്. ബിജെപി എട്ട് സീറ്റുകളും എഐഎംഐഎം ഏഴ് സീറ്റുകളും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button